SHARE

ഈ മാസം 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ലോകകപ്പിന് മുമ്പ് വിവിധ തരത്തിലുള്ള വിലയിരുത്തലുകളാണ് മുന്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് വിദഗ്ദരും നടത്തുന്നത്. ഇതിനിടയില്‍ ലോകകപ്പ് ഉറ്റുനോക്കുന്ന മൂന്നു ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് ഓസീസ് ഇതിഹാസ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍.

വിരാട് കോഹ്ലിയെയും ഇയാന്‍ മോര്‍ഗനെയും ആരോണ്‍ ഫിഞ്ചിനെയുമാണ് ഈ ലോകകപ്പ് ഉറ്റുനോക്കുന്നതെന്ന് ബോര്‍ഡര്‍ വ്യക്തമാക്കുന്നു. ‘ക്യാപ്റ്റന്‍മാരില്‍ വ്യത്യസ്തനമാണ് വിരാട് കോഹ്ലി, ഉത്സാഹത്തോടെയാണ് അദ്ദേഹം കളിക്കുന്നത്, മാത്രമല്ല, ആരോണ്‍ ഫിഞ്ചും മോര്‍ഗനും മികച്ച രീതിയില്‍ ടീമിനെ നയിക്കാന്‍ കഴിവുള്ളവരാണ്, മൂന്നു പേരും മികച്ച നായകന്‍മാരാണ്, ഇവരെയാണ് ലോകകപ്പ് ഉറ്റുനോക്കുന്നത്’ – ബോര്‍ഡര്‍ പറഞ്ഞു.