SHARE

അടുത്ത സീസണിൽ പരിശീലകറോളിൽ തിരിച്ചെത്തുമെന്ന് സൂചന നൽകി മാസിമില്യാനോ അല്ലെ​ഗ്രി. ഇം​ഗ്ലീഷ് ക്ലബ് ആഴ്സനൽ, ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് എന്നീ ക്ലബുകളുമായി പേര് ചേർത്തുപറയപ്പെടുന്നതിനിടെയാണ് അല്ലെ​ഗ്രി ഇത്തരമൊരു സൂചന നൽകിയത്.

അടുത്തവർഷം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് അല്ലെ​ഗ്രി പറയുന്നത്. യുവന്റസിൽ നിന്ന് വിട്ടുപോരുമ്പോൾ തന്നെ തീരുമാനിച്ചതായിരുന്നു ഒരു വർഷത്തെ ഇടവേള, ഇനി അക്കാര്യത്തിൽ തീരുമാനമെടുക്കാറായി, അടുത്ത വർഷം വളരെ പ്രധാനപ്പെട്ടതാണ്, ഇ.എസ്.പി.എന്നിനോട് അല്ലെ​ഗ്രി പറഞ്ഞു. ഇതോടെ ഈ സീസണിനിടിയിൽ അല്ലെ​ഗ്രി മറ്റ് ക്ലബുകളുടെ ഒന്നും ചുമതല ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കുകയാണ്.

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിലേക്ക് അല്ലെ​ഗ്രി എത്തുമെന്നാണ് സൂചന. അല്ലെ​ഗ്രി ഇപ്പോൾ ഇം​ഗ്ലീഷ് പഠിക്കുന്നുമുണ്ട്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്കെത്തുമ്പോൾ ഭാഷ ഒരു തടസമാകരുതെന്നതിനാലാണ് അല്ലെ​ഗ്രി പഠനം തുടങ്ങിയതെന്നും ചില റിപ്പോർട്ടുകളുണ്ട്.