SHARE

കാലിന് പരിക്കേറ്റ ലിവർപൂളിന്റെ സൂപ്പർ ​ഗോളി അലിസൻ ബെക്കറിന് ഒരുപിടി മത്സരങ്ങൾ നഷ്ടമാകും. ഇന്ത്യൻ സമയം നാളെ രാത്രി നടക്കുന്ന യുവേഫ സൂപ്പർ കപ്പുൾപ്പെടെ ആദ്യത്തെ കുറച്ച് പ്രീമിയർ ലീ​ഗ് മത്സരങ്ങളാകും അലിസന് നഷ്ടമാകുക.

പ്രീമിയർ ലീ​ഗിൽ നോർവിച്ചിനെതിരായ മത്സരത്തിനിടെയാണ് അലിസന്റെ കാൽവണ്ണയ്ക്ക് പരിക്കേറ്റത്. ഇതോടെ തന്നെ അലിസന് കുറച്ചുനാൾ പുറത്തിരിക്കേണ്ടിവരുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇന്നലെ പരിശീലകൻ യുർ​ഗൻ ക്ലോപ് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ എത്ര നാൾ പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലോപും വ്യക്തമാക്കിയില്ല. അടുത്ത കുറച്ചാഴ്ചകൾ അലിസൻ കളിക്കാനുണ്ടാവില്ല എന്നാണ് ക്ലോപും പറഞ്ഞത്.

അലിസൻ പുറത്തിരിക്കുന്ന സാഹചര്യത്തിൽ സ്പാനിഷ്​ ​ഗോളി അഡ്രിയാൻ ലിവർപൂളിന്റെ വലകാക്കും. വെസ്റ്റ് ഹാമിൽ നിന്ന് ഇക്കുറി ലിവർപൂളിലെത്തിയ അഡ്രിയൻ കഴിഞ്ഞ മത്സരത്തിൽ അലിസന് പകരക്കാരനായി ഇറങ്ങിയിരുന്നു