SHARE

പരുക്കിൽ നിന്ന് മോചിതനായി സൂപ്പർ ​ഗോളി അലിസൻ ബെക്കർ തിരിച്ചെത്തുന്നത് ലിവർപൂളിന് ആശ്വസമാകുന്നു. കാൽവണ്ണയ്ക്കേറ്റ പരുക്കിൽ നിന്ന് മോചിതനാകുന്ന അലിസൻ ക്ലബിനൊപ്പം പരിശീലകനം പുനരാരംഭിച്ചതായി ക്ലബ് പരിശീലകർ അറിയിച്ചു

സീസണിൽ നോർവിച്ച് സിറ്റിക്കെതിരെ നടന്ന ആദ്യ ലീ​ഗ് മത്സരത്തിനിടെയാണ് ബ്രസീലിയൻ ​ഗോളിയായ അലിസന് പരുക്കേറ്റത്. തുടർന്ന് മത്സരത്തിനിടയ്ക്ക് അലിസനെ പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെ അലിസന് കുറച്ച് മത്സരങ്ങൾ നഷ്ടമാകുമെന്ന് ലിവർപൂർ പരിശീലകനായ യുർ​ഗൻ ക്ലോപ്പും അറിയിച്ചു. തുടർന്നുള്ള വിശ്രമത്തിന് ശേഷമാണിപ്പോൾ അലിസൻ പരിശീലനത്തിലേക്ക് തിരിച്ചെത്തിയത്.

പരിശീലനത്തിനിറങ്ങിയെങ്കിലും അലിസൻ എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അടുത്തയാഴ്ചയോടെ ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങൾ കൂടി തുടങ്ങാനിരിക്കെ അലിസന്റെ തിരിച്ചുവരവ് ക്ലബിനും ആരാധകർക്കും ആശ്വാസമാണ്