SHARE

യൂറോപ്പിൽ കളിക്കുന്ന മികച്ച ബ്രസീലിയൻ താരത്തിന് നൽകുന്ന സാംബാ ദി ഓർ പുരസ്കാരത്തിന് 2019-ൽ ​ഗോൾകീപ്പർ അലിസൻ ബെക്കർ അർഹനായി. ദേശീയ ടീമിന് പുറമെ ഇം​ഗ്ലീഷ് ക്ലബായ ലിവർപൂളിനും വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് അലിസനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

മാധ്യമപ്രവർത്തകൾ, ഫുട്ബോൾ താരങ്ങൾ, ആരാധകർ എന്നിവരിൽ നിന്നെല്ലാം നടത്തിയ വോട്ടെടുപ്പിലാണ് അലിസൻ വിജയിയായത്. 35.5 ശതമാനം വോട്ടാണ് അലിസന് ലഭിച്ചത്. മുൻവർഷത്തെ ജേതാവും ലിവർപൂളിലേയും സഹതാരമായ റോബെർട്ടോ ഫിർമിന്യോയെയാണ് അലിസൻ പിന്നിലാക്കിയത്. 23.4 ശതമാനം വോട്ടാണ് ഫിർമിന്യോയ്ക്ക് കിട്ടിയത്. സീനിയർ താരമായി പി.എസ്.ജിയുടെ തിയാ​ഗോ സിൽവ 10,4 ശതമാനം വോട്ടുമായി മൂന്നാമതെത്തി.

2008-ൽ നൽകിത്തുടങ്ങിയ പുരസ്കാരം ഇപ്പോൾ അലിസനിലൂടെയാണ് ആദ്യമായൊരു ​ഗോളിയിലെത്തുന്നത്. സൂപ്പർ താരം കക്കയായിരുന്നു ആദ്യ ജേതാവ്. നെയ്മർ, തിയാ​ഗോ സിൽവ എന്നിവർ മൂന്ന് തവണ വീതം ഈ പുരസ്കാരം നേടിയിട്ടുണ്ട്.