അത്ലറ്റിക്കോ മാഡ്രിഡിന്റെ ഒന്നാം നമ്പര്‍ സ്ട്രൈക്കറാണ് ആല്‍വാരോ മൊറാത്ത. ചെല്‍സിയില്‍ നിന്നാണ് താരം അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ഇവിടെയത്തി മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് താരം പഴയ ചെല്‍സി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ചെല്‍സിയില്‍ കാര്യങ്ങള്‍ ശരിയാവാതെ വന്നതോടെയാണ് താന്‍ കൂടു മാറിയതെന്നാണ് അദ്ദേഹം പറയുന്നത്.
അവിടെ തന്റെ കഴിവില്‍ സഹതാരങ്ങള്‍ക്ക് വിശ്വാസമില്ലായിരുന്നു. അവര്‍ക്കെല്ലാം തന്റെ കഴിവില്‍ സംശയമായിരുന്നു. ചില മത്സരങ്ങളില്‍ മികച്ച സ്പേസില്‍ നിന്നാലും സഹതാരങ്ങള്‍ തനിക്ക് പന്ത് പാസ് ചെയ്യുമായിരുന്നില്ല. തനിക്ക് നന്നായി കളിക്കാനാകുമോ എന്ന സംശയമായിരുന്നു അവര്‍ക്ക്.
ഇത്തരം അനുഭവങ്ങള്‍ വേദനയുളവാകുന്നതും പ്രകടനത്തെപ്പോലും പിന്നോട്ട് കൊണ്ടുപോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചെല്‍സിയില്‍ നിന്നും ലോണ്‍ വ്യവസ്ഥയിലാണ് താരം നിലവില്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ കളിക്കുന്നത്. ഈ സീസണിന്റെ അവസാനത്തോടെ താരം സ്ഥിരമായി അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായേക്കും.