SHARE

ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന, ടി20 മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്ന് റായിഡു വിരമിക്കുന്നത്. ഹൈദരബാദ് ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു.

എഷ്യാ കപ്പിലും വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിലും ഇടംപിടിച്ച റായിഡു മികച്ച പ്രകടനങ്ങളുമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റായിഡുവിന്റെ സ്ഥിരതായർന്ന പ്രകടനത്തോടെ നാലാം നമ്പറിൽ ഇന്ത്യക്ക് വിശ്വസിക്കാവുന്ന കളിക്കാരനെ ലഭിച്ചെന്ന് മുൻ താരങ്ങളടക്കം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ നിശ്ചിത ഓവർ മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത വർഷം ഇം​ഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കുകയാണ് റായിഡുവിന്റെ ലക്ഷ്യം.

ഹൈദരാബാദ് രഞ്ജി ടീമിന്റെ നായകൻ കൂടിയായ റാഡിയു, ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി ടീമിൽ നിന്നും പിന്മാറിയിരുന്നു. അതേസമയം തന്നെ പ്രദേശിക ക്രിക്കറ്റിലെ നിശ്ചത ഓവർ മത്സരങ്ങളിൽ അമ്പാട്ടി റായിഡു തുടർന്നും കളിക്കും