SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസ് അമേരിക്കൻ താരം വെസ്റ്റൺ മക്കെന്നിയെ ടീമിലെത്തിച്ചേക്കുമെന്ന് സൂചന. വിവിധ ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 21-കാരനായ മക്കെന്നി മിഡ്ഫീൽഡറാണ്.

ജർമൻ ക്ലബ് ഷാൽക്കെയുടെ താരമാണ് മക്കെന്നി. ജർമനിയിൽ നിന്ന് അടുത്ത ദിവസങ്ങളിൽ തന്നെ മക്കെന്നി ഇറ്റലിയിലെത്തും. തുടർന്ന് മെഡിക്കലിന് ശേഷം താരം യുവന്റസിന്റെ ഭാ​ഗമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഷാൽക്കെയിൽ നിന്ന് മക്കെന്നിയെ ലോണിലെത്തിക്കാനാണ് പ​ദ്ധതി. പിന്നീട് ഈ ട്രാൻസ്ഫർ സ്ഥിരമാക്കാനുമുള്ള തരത്തിലാകും യുവന്റസിന്റെ കരാറെന്നാണ് പ്രമുഖ് ഫുട്ബോൾ ജേർണലിസ്റ്റായ ഫബ്രിസിയോ റൊമാനോ പറയുന്നുത്.

ഷാൽക്കെയ്ക്കായി മൂന്ന് സീസണുകളിൽ നിന്ന് 90-ലേറ മത്സരങ്ങളിൽ മക്കെന്നി ബൂട്ടുകെട്ടി. 2017-ലാണ് മക്കെന്നി അമേരിക്കൻ ദേശീയ ടീമിൽ അരങ്ങേറിയത്. തുടർന്നിതുവരെ 19 തവണ രാജ്യത്തിനായി ജേഴ്സിയണിഞ്ഞിട്ടുണ്ട്. മക്കെന്നി കൂടി എത്തുന്നതോടെ യുവന്റസ് മിഡ്ഫീൽഡിന് കൂടുതൽ യുവത്വം കൈവരുമെന്നാണ് പരിശീലകൻ ആന്ദ്രെ പിർലോയുടെ കണക്കുകൂട്ടൽ.