SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിയുടെ പരിശീലകസ്ഥാനത്ത് നിന്ന് കാർലോ ആൻചലോട്ടിയെ പുറത്താക്കി. ബെൽജിയം ക്ലബ് ജെൻകിനെതിരായ മിന്നും ജയത്തോടെ നാപ്പോളിയെ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിലേക്ക് നയിച്ചതിന് പിന്നാലെയാണ് അൻചലോട്ടിക്ക് പുറത്തേക്ക് വഴിതെളിഞ്ഞത്.

കഴിഞ്ഞ സീസണിലാണ് നാപ്പോളി പരിശീലകനായി ആൻചലോട്ടി എത്തിയത്. ആദ്യ സീസണിൽ ലീ​ഗിൽ രണ്ടാം സ്ഥാനത്തെത്തി ആൻചലോട്ടി മികവ് കാണിച്ചിരുന്നു. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ കൈവിട്ടുപോയി. ലീ​ഗിൽ ഇപ്പോൾ ഏഴാം സ്ഥാനത്ത് മാത്രമാണ് നാപ്പോളി. ലീ​ഗിൽ ഇപ്പോൾ തന്നെ രണ്ട് മാസത്തോളമായി നാപ്പോളി ഒരു മത്സരം ജയിച്ചിട്ട്. ഇതിനുപിന്നാലെ ടീമിലെ താരങ്ങളും ആൻചലോട്ടിയും ക്ലബ് പ്രസിഡന്റുമായി ഇടഞ്ഞതും പ്രശ്നമായിരുന്നു.

-Advertisement-

നാപ്പോളിയിൽ നിന്ന് പുറത്തായ ആൻചലോട്ടിയെ ഇം​ഗ്ലീഷ് ക്ലബ് ആഴ്സനൽ പരി​ഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ആൻചലോട്ടിയുടെ പകരക്കാരനെ നാപ്പോളി പ്രഖ്യാപിച്ചില്ലെങ്കിലും, എ.സി.മിലാന്റെ വിഖ്യാത താരവും മുൻ പരിശീലകനുമായി ​ഗെന്നാരോ ​ഗട്ടൂസോയുടെ പേരാണ് ചർച്ചകളിൽ മുന്നിൽ