SHARE

യൂറോപ്യൻ യോ​ഗ്യതാ മത്സരങ്ങളിൽ ആദ്യമായി വിജയം നേടി അൻഡോറ. ഇന്നലെ ​ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ മോൾഡോവയെ വീഴ്ത്തിയാണ് 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അൻഡോറ വിജയം രുചിച്ചത്.

അൻഡോറയിൽ നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റിൽ പ്രതിരോധതാരം മാർക്ക് വാലെസിന്റെ ഹെഡറാണ് ആതിഥേയർക്ക് വിജയം സമ്മാനിച്ചത്. 1998-ൽ അർമീനയക്കെതിരെയാണ് ആദ്യമായി അൻഡോറ യൂറോ യോ​ഗ്യതാ മത്സരം കളിക്കുന്നത്. അന്നും തുടൻന്ന് നടന്ന 55 യൂറോ യോ​ഗ്യതാ മത്സരങ്ങളിലും തോറ്റശേഷമാണിപ്പോൾ അൻഡോറയുടെ അഭിമാനജയം

1996-ലാണ് അൻഡോറ ഫിഫയിലും യുവേഫയിലും അം​ഗമാകുന്നത്. തുടർന്ന് ഇതുവരെ ഇന്നലത്തേതും വെറും ഏഴ് മത്സരങ്ങളിൽ മാത്രമാണ് ഇവർ വിജയിച്ചിട്ടുള്ളത്. ഇതിൽ തന്നെ നാലും സൗഹൃദ മത്സരങ്ങളായിരുന്നു