SHARE

ഇറ്റലിയിൽ ഫ്ലോപ് എന്നായിരുന്നു എ.സി മിലാന്റെ പോർച്ചു​ഗീസ് താരം ആന്ദ്രെ സിൽവയെ ആരാധകർ പരിഹസിച്ചിരുന്നത്. എന്നാൽ മിലാനിൽ നിന്ന് പോയി വെറും രണ്ട് മാസത്തിനകം തന്നെ കൈമാറിയ തീരുമാനം തെറ്റായിരുന്നുവെന്ന് മിലാൻ ആരാധകരെക്കൊണ്ട് തന്നെ പറയിപ്പിക്കുകയാണിപ്പോൾ സിൽവ. സ്പാനിഷ് ക്ലബ് സെവിയക്കായുള്ള മിന്നുന്ന പ്രകടനത്തിലൂടെ

ഏറെ പ്രതീക്ഷയോടെയാണ് കഴിഞ്ഞ സീസണിൽ മുന്നേറ്റതാരമായ സിൽവയെ മിലാൻ സ്വന്തമാക്കിയത്. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. 24 സെരി എ മത്സരങ്ങളിൽ നിന്ന് രണ്ട് ​ഗോളുകൾ മാത്രമാണ് സിൽവ നേടിയത്. യൂറോപ്പാ ലീ​ഗിൽ ഭേദമായിരുന്നു സിൽവയുടെ പ്രകടനം. 14 മത്സരങ്ങളിൽ നിന്ന് എട്ട് ​ഗോൾ സിൽവ നേടി. എന്നാൽ സെരി എയിൽ ഫോമിലേക്കുയാരാൻ കഴിയാത്തതിനൊപ്പം ഈ സീസണിൽ ​ഗോൺസാലോ ഹി​ഗ്വെയിനും ടീമിലെത്തുമെന്ന ഘട്ടത്തിലാണ് സിൽവയെ മിലാൻ കൈമാറിയത്.

സെവിയയിലെത്തി ആദ്യ ലാ ലി​ഗ മത്സരത്തിൽ റയോ വല്ലക്കാനോയ്ക്കെതിരെ ഹാട്രിക്ക് നേടിയാണ് സിൽവ വരവറിയിച്ചത്. പിന്നാലെ ഇന്നലെ റയൽ മഡ്രിഡിനെതിരെ തകർത്ത ഇരട്ട​ഗോൾ പ്രകടനവും. ഇതോടെ ആറ് ലാ ലി​ഗ മത്സരങ്ങളിൽ ആറ് ​ഗോളുകളുമായി സിൽവയാണ് നിലവിലെ ലീ​ഗ് ടോപ്സ്കോറർ.