SHARE

സ്വീഡനിലെ ഫുട്‌ബോള്‍ രാജാവ് ആരാണെന്ന ചോദ്യത്തിന് കഴിഞ്ഞ പത്ത് വര്‍ഷമായി ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. പ്രായത്തെ മെയ് വഴക്കം കൊണ്ട് വെല്ലുവിളിച്ച സാക്ഷാല്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ആരാധകരുടെ പ്രീയപ്പെട്ട ഇബ്ര.

2007 മുതല്‍ ഇബ്ര അടക്കിവാണിരുന്ന സിംഹസനത്തിന തിങ്കളാഴ്ച പുതിയ അവകാശിയെത്തി. സ്വീഡനിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള സുവര്‍ണ പന്ത് ഇക്കുറി റഷ്യന്‍ ക്ലബ് എഫ്.സി ക്രാസ്‌നോദറിന്റെ പ്രതിരോധതാരം ആന്‌ഡ്രേ ഗ്രാന്‍ക്വിസ്റ്റിന്.

സ്വീഡിഷ് ദേശീയ ടീമിന്റെ നായകന്‍ കൂടിയായ ഗ്രാന്‍ക്വിസ്റ്റന്, നിര്‍ണായകമായത് സ്വീഡന് ലോകകപ്പ് യോഗ്വത നേടിക്കൊടുത്തതാണ്. പ്ലേ ഓഫില്‍ ഇറ്റലിയെ തോല്‍പ്പിച്ചാണ് സ്വീഡന്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. 2016-ല്‍ ഇബ്രാഹിമോവിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിനെത്തുടര്‍ന്നാണ് ഗ്രാന്‍ക്വിസ്റ്റ് ടീമിന്റെ നേതൃത്വം ഏറ്റെടുത്തത്.

തുടര്‍ച്ചയായി പത്ത് തവണയടക്കം, പതിനൊന്ന് തവണ ഇബ്ര സ്വീഡനിലെ മികച്ച ഫുട്‌ബോളറായിരുന്നു. പരിക്കില്‍ നിന്ന് മോചിതാനായി കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കളത്തില്‍ മടങ്ങിയെത്തിയ ഇബ്രയ്ക്ക്, സ്വീഡനിലെ മികച്ച മുന്നേറ്റതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു