SHARE

ഇം​ഗ്ലീഷ് ക്രിക്കറ്റ താരം ആൻഡ്രു ഫ്ലിന്റോഫ് വിരമിച്ചതിന് ശേഷവും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ബോക്സിങ് താരമായതും ഇം​ഗ്ലീഷ് ക്രിക്കറ്റ് ടീം പരിശീലകനാകാൻ ആ​ഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ചതും ഫ്ലിന്റോഫിനെ വാർത്തകളിൽ താരമാക്കി. ഇപ്പോൾ വീണ്ടും ഫ്ലിൻ്‍റോഫ് വാർത്തകളിൽ നിറയുകയാണ്.

പത്ത് വർഷം മുൻപ് വാങ്ങി, ഇതുവരെ താമസിക്കതിരുന്ന വീട് ഫ്ലന്റോഫ് വിറ്റതാണ് ഇപ്പോൾ ഇം​ഗ്ലണ്ടിലെ പ്രധാന ചർച്ച. വീട് വാങ്ങിയത് മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് പ്രതിരോധ താരം ബെഞ്ചമിൻ മെൻഡിയാണ്. അതിലേറെ കൗതുകകരമായ സംഭവം, 30 ലക്ഷം യൂറോ ലാഭത്തിനാണ് ഇം​ഗ്ലീഷ് താരം വീട് കച്ചവടമാക്കിയതെന്നതാണ്. 2008-ലാണ് ഫ്ലിന്റോഫ് വീട് വാങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായിരുന്ന മാർക്ക ഹ്യൂസിൽ നിന്നായിരുന്നു ഇത് ഫ്ലിന്റോഫ് സ്വന്തമാക്കിയത്. പിന്നീട് ഇത് രണ്ട് വർഷത്തോളമെടുത്ത് പുതുക്കിപ്പണിയുകയായിരുന്നു.

18 ലക്ഷം യൂറോയ്ക്ക് വാങ്ങിയ വീടാണ് ഇപ്പോൾ 48 ലക്ഷത്തിന് ഫ്ലിന്റോഫ് വിറ്റത്. വീട് വാങ്ങിയെങ്കിലും ഒരു ദിവസം പോലും ഫ്ലിന്റോഫ് അവിടെ താമസിച്ചിരുന്നില്ലെന്നതാണ് മറ്റൊരു കൗതുകരമായ വസ്തുത. 2011-ൽ കുറച്ചുകാലം മറ്റൊരു ഇം​ഗ്ലീഷ് ഫുട്ബോളറായ പീറ്റർ ക്രൗച്ച് ഫ്ലിന്റോഫിന്റെ ഈ വീട്ടിൽ വാടകക്കാരനായിരുന്നു.

സീസൺ തുടക്കത്തിൽ മൊണാക്കോയിൽ നിന്ന് സിറ്റിയിലെത്തിയ ബെൻഡി എന്നാൽ സെപ്റ്റംബർ മുതൽ പരിക്കിനെത്തുടർന്ന് വിശ്രമത്തിലാണ്. ഇതുവരെ അഞ്ച് മത്സരങ്ങൾ മാത്രമാണ് താരം ക്ലബനായി കളിച്ചത്. ചെഷെയറില മാക്ലെസ്ഫീൽഡിലുള്ള ഈ വീട് നവംബറിൽ തന്നെ മെൻഡിക്ക് വിറ്റിരുന്നെങ്കിലും പുറത്ത് അറിയുന്നത് ഇപ്പോഴാണ്.