SHARE

ഇംഗ്ലണ്ട് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റര്‍ പദവിയില്‍ നിന്ന് ആന്‍ഡ്രു സ്‌ട്രോസ് പടിയിറങ്ങുന്നു. ഭാര്യ റൂത്തിന്റെ ക്യാന്‍സര്‍ ചികിത്സയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിനാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനം. ആന്‍ഡ്രു ഫ്‌ളവറാകും സ്‌ട്രോസിന്റെ ചുമതലയിലെ പകരക്കാരന്‍. എന്നാല്‍ പുതിയൊരാളെ കണ്ടുപിടിക്കും വരെയേ ഫ്‌ളവര്‍ ഈ റോളില്‍ തുടരുകയുള്ളു.

ഇംഗ്ലീഷ് ക്രിക്കറ്റിന് ഒരുപിടി നേട്ടങ്ങളാണ് സ്‌ട്രോസിന്റെ മൂന്നുവര്‍ഷത്തെ സേവനത്തിനിടെ ലഭിച്ചത്. ശക്തമായൊരു നിരയെ കൊണ്ടുവരാന്‍ അദേഹത്തിന് കഴിഞ്ഞു. എന്നാല്‍ അടുത്തിടെ സ്‌ട്രോസിന്റെ കൂടി ആശയത്തില്‍ ഉരിത്തിരിഞ്ഞ 100 ബോള്‍ ക്രിക്കറ്റിനെതിരേ ഇംഗ്ലണ്ടിലെ പാരമ്പര്യവാദികള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അടുത്ത ജനുവരിയോടെ സ്‌ട്രോസിന്റെ പിന്‍ഗാമിയെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇസിബി. മുന്‍കാല താരങ്ങളെ അടക്കം ഈ റോളിലേക്ക് പരിഗണിക്കുന്നുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിന്റെ കൂടെ ഇന്ത്യന്‍ പര്യടനം ഉള്ളതിനാല്‍ ഫ്‌ളവറിന് ഈ സമയം രണ്ടുജോലിയും ഒരുമിച്ചു ചെയ്യാനാകില്ല.