മുംബൈ ടി20 ലീഗിന് പിന്നാലെ ഗുജറാത്ത് പ്രീമിയര്‍ ലീഗ് വരുന്നു. പതിനൊന്നാം സീസണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതിന് ശേഷം നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ആന്‍ഡ്ര്യൂ സൈമണ്ട്സ്, ബ്രയാന്‍ ലാറ തുടങ്ങിയ ഇതിഹാസതാരങ്ങള്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.തമിഴ്നാട് പ്രീമിയര്‍ ലീഗ, കര്‍ണാടക പ്രീമിയര്‍ ലീഗ് എന്നിങ്ങനെ ഇന്ത്യയില്‍ ടി20 ലീഗുകള്‍ വന്‍ വിജയമായ സാഹചര്യത്തിലാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.
മെയ് 28 മുതല്‍ ജൂണ്‍ 10 വരെ നടക്കുന്ന ജി പി എല്‍ മത്സരങ്ങള്‍ക്ക് സൂറത്ത്, അഹമ്മദാബാദ്, രാജ്കോട്ട് എന്നീ മൈതാനങ്ങളാണ് വേദിയാവുക. ആറു ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ ആകെ 18 മത്സരങ്ങളാണ് ഉണ്ടായിരിക്കുക. വിജയികള്‍ക്ക് 51 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 21 ലക്ഷം രൂപയും സമ്മാനമായി നൽകും. പങ്കെടുക്കുന്ന ഓരോ ടീമുകള്‍ക്കും രണ്ടു ലക്ഷം രൂപ വീതവും ലഭിക്കും
ആറ് മുന്‍ ഇന്ത്യന്‍ താരങ്ങളും 18 മുന്‍ വിദേശതാരങ്ങളും ടൂര്‍ണ്ണമെന്റില്‍ കളിക്കും. അതിനു പുറമേ, ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്കം യുവതാരങ്ങള്‍ക്കും ജി പി എല്‍ അവസരം നല്‍കും. ഓരോ ടീമിലും ഓരോ മുന്‍ ഇന്ത്യന്‍ താരങ്ങളുണ്ടാകും, മൂന്നു വിദേശതാരങ്ങളും. സൈമണ്ട്സിനും ലാറയ്ക്കും പുറമേ, മുഹമ്മദ് കൈഫ്, ഉവൈസ് ഷാ, ഹെര്‍ഷലെ ഗിബ്സ്, മഖായ ന്റിനി, മുത്തയ്യ മുരളീധരന്, അജന്ത് മെന്‍ഡിസ്, ജസ്റ്റിന് കെംപ് തുടങ്ങിയ താരങ്ങളും ഗുജറാത്ത് പ്രീമിയര്‍ കളിക്കും.