SHARE

ഇറ്റലിക്കും സ്പെയിനുമെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിലേക്ക് അത്ലെറ്റിക്കോ മഡ്രിഡ് യുവതാരം എയ്ഞ്ചൽ കൊറേയയെ പരിശീല‌കൻ ജോർജ് സാംപോളി ഉൾപ്പെടുത്തി. പരിക്കിനെത്തുടർന്ന് സെർജിയോ അ​​ഗ്യൂറോ മൂന്നാഴ്ചയോളം പുറത്തിരിക്കണ്ടിവരും. ഈ സാഹചര്യത്തിലാണ് കൊറേയയെ ടീമിലുൾപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ പൗളോ ഡിബാല മൗറോ ഇക്കാർഡി എന്നിവരെ പിന്തള്ളിയാണ് അത്ലെറ്റിക്കോ താരത്തിന് നറുക്ക് വീണത്.

മാർച്ച് 23-ന് മാഞ്ചസ്റ്ററിലാണ് ഇറ്റലിക്കെതിരായ അർജന്റീനയുടെ മത്സരം. നാല് ദിവസങ്ങൾക്ക് ശേഷം മഡ്രിഡിൽ സ്പെയിനേയും അവർ നേരിടും. ഈ മത്സരങ്ങൾക്കുള്ള ടീമിനെ പരിശീലകൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഈ ആഴ്ച ആദ്യമാണ്, കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് മൂന്നാഴ്ചയോളം പുറത്തിരിക്കേണ്ടിവരുമെന്ന് അ​ഗ്യൂറോ അറിയിച്ചത്. ഇതോടെ പകരക്കാരനെ തേടിയ സാംപോളിക്ക് മുന്നിൽ കഴിഞ്ഞ മത്സരങ്ങളിൽ അതിലെറ്റിക്കോയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് കൊറേയക്ക് ​ഗുണമായത്.

അ​ഗ്യൂറോയ്ക്ക് പരിക്കറ്റതോടെ ​ഗോൺസാലോ ഹി​ഗ്വെയിനൊപ്പം മുൻനിരയിലേക്ക് പരി​ഗണിക്കപ്പെട്ടിരുന്ന യുവന്റസിൽ ഹി​ഗ്വെന്റെ സഹതാരമായ പൗളോ ഡിബാലയേയും ഇന്റർ മിലാൻ താരം മൗറോ ഇക്കാർഡിയേയുമാണ്. എന്നാൽ ഇരുവരിലും പരിശീലകൻ വിശ്വാസമർപ്പിക്കാൻ തയ്യാറായില്ല.