SHARE

ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ പോരാട്ടത്തിൽ റയൽ മഡ്രിഡിന് ദയനീയ തോൽവി സമ്മാനിച്ചത് മുൻ താരമായിരുന്ന എയ്ഞ്ചൽ ഡി മരിയയാണ്. പി.എസ്.ജിക്കായി ഡി മരിയ നേടിയ രണ്ട് കിടിലൻ ​ഗോളുകളാണ് റയലിനെ തകർത്തത്.

ഈ ഇരട്ട​ഗോൾ നേട്ടത്തോടെ ഫുട്ബോളിൽ അപൂർവ റെക്കോർ‍ഡിനും കൂടി ഡി മരിയ പങ്കാളിയായകുകയാണ്. ചാമ്പ്യൻസ് ലീ​ഗിൽ റയൽ മഡ്രിഡിനെതിരേയും ബാഴ്സലോണയ്ക്കെതിരേയും ഇരട്ട​ഗോൾ നേടുന്ന മൂന്നാമത്ത മാത്രം താരമാണ് ഡി മരിയ. 2017-ലെ പ്രീക്വാർട്ടർ ആദ്യ പാദ പോരാട്ടത്തിലായിരുന്നു ബാഴ്സയക്കെതിരായ ഡി മരിയയുടെ ഇരട്ട​ഗോൾ നേട്ടം.

ബ്രസീൽ താരം മരിയോ ജാർഡെൽ, യുക്രൈൻ ഇതിഹാസം ആന്ദ്രെ ഷെവ്ചെങ്കോ എന്നിവരാണ് ഡി മരിയക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ഇറ്റാലിയൻ ക്ലബ് എ.സി.മിലാനിൽ കളിക്കുമ്പോഴാണ് ഷെവ്ചെങ്കോ ഈ നേട്ടം കൈവരിച്ചത്.