SHARE

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാറുകളായി പേസർ അർഷ്ദീപ് സിങ്ങിനേയും ഇഷാൻ കിഷനേയും തിരഞ്ഞെടുത്ത് അനിൽ കുംബ്ലെ. ജിയോ സിനിമയുടെ ഒരു ഷോയിൽ സംസാരിക്കവെയാണ് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ഇതിഹാസതാരം ഇക്കാര്യം പറഞ്ഞത്.

അർഷ്ദീപിനൊപ്പം മുമ്പ് ഞാൻ അടുത്ത പ്രവർത്തിച്ചിട്ടുണ്ട്, ആ ഒരു അനുഭവത്തിൽ നിന്ന് ഇപ്പോൾ ഇന്ത്യൻ ടീമിനായി നടത്തുന്ന പ്രകടത്തിനേക്കുള്ള വളർച്ചയിൽ വളരെ സന്തോഷമുണ്ട്, ഇന്ത്യയുടെ അടുത്ത സൂപ്പർസ്റ്റാർ ബൗളറായി ഞാൻ അർഷദീപിനെയാണ് കാണുന്നത്, ബാറ്റിങ്ങിൽ ഇഷാൻ കിഷൻ തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം നന്നായി മുതലക്കിയയാളാണ്, അടുത്തിടെ ഒരു ഡബിൾ സെഞ്ച്വറി അദ്ദേഹം നേടി, ഒരു സൂപ്പർസ്റ്റാറായി ഇഷാനും മാറുമെന്നാണ് ഞാൻ കരുതുന്നത്, കുംബ്ലെ പറഞ്ഞു.

ഇന്ത്യക്കായി കഴിഞ്ഞ വർഷമാണ് അർഷ്ദീപ് ടി20 അരങ്ങേറ്റം കുറിച്ചത്. ഒരുപിടി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ടെങ്കിലും നോ ബോളുകളുടെ പേരിൽ വലിയ വിമർശനം അർഷ്ദീപ് നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം ബം​ഗ്ലാദേശിനെതിരെയാണ് ഇഷാൻ ഡബിൾ സെഞ്ച്വറി നേടിയത്. എന്നാൽ പിന്നീട് നടന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.