SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് ഇതിഹാസ താരം അനിൽ കുംബ്ലെ. ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രവചിച്ച കുംബ്ലെ, ടീമിന്റെ ഏറ്റവും മികച്ച ആദ്യ ഇലവനേയും നിർദ്ദേശിച്ചു. അമ്പാട്ടിറായുഡുവിനെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിന്ന്‌ കുംബ്ലെ ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയം.

കുംബ്ലെയുടെ ടീമിലെ ഏറ്റവും വലിയ സർപ്രൈസ് പേസർ ഖലീൽ അഹമ്മദാണ്. ബാക്കപ്പ്‌ പേസറായാണ്‌ അദ്ദേഹം ഖലീലിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഋഷഭ് പന്തിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെടുത്ത കുംബ്ലെ രവീന്ദ്ര ജഡേജയ്ക്ക് പകരം വിജയ് ശങ്കറിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. അമ്പാട്ടി റായുഡു, ഖലീൽ അഹമ്മദ്, ഋഷഭ് പന്ത്, വിജയ് ശ‌ങ്കർ എന്നിവരെ പക്ഷേ ടീമിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ കുംബ്ലെ തയ്യാറായില്ല.

കുംബ്ലെ നിർദ്ദേശിക്കുന്ന ഇന്ത്യയുടെ ആദ്യ ഇലവൻ ഇങ്ങനെ – രോഹിത്‌ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി, എം എസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ട്യ, ഭുവനേശ്വർ കുമാർ, ചഹൽ, കുൽദീപ്, ബുംറ, ഷാമി.