SHARE

ഒരു ഭൂഖണ്ഡത്തിൽ ഏറ്റവും വേഗം 6000 ഏകദിന റണ്ണുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക്‌ സ്വന്തം. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ നാല് റൺസ് നേടിയതോടെയാണ്‌ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് കോഹ്ലി ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഏഷ്യയിൽ 6000 ഏകദിന റൺസ് നേടാൻ 117 ഇന്നിംഗ്സുകളാണ് കോഹ്ലിക്ക് വേണ്ടി വന്നത്. കോഹ്ലിയേക്കാൾ 25 ഇന്നിംഗ്സ് കൂടുതൽ കളിച്ചാണ്‌സച്ചിൻ ടെണ്ടുൽക്കർ ഈ നേട്ടത്തിലെത്തിയിരുന്നത്.

ഒരു ഭൂഖണ്ഡത്തിൽ ഏറ്റവും വേഗത്തിൽ 6000 ഏകദിന റൺസ് സ്കോർ ചെയ്ത ആദ്യ 7 താരങ്ങളിൽ 5 പേർ ഇന്ത്യക്കാരാണ്. പാകിസ്ഥാന്റെ ഇൻസമാം ഉൾഹഖ്, 149 ഇന്നിംഗ്സുകളിലും, ധോണി 152 ഇന്നിംഗ്സുകളിലും, ഗാംഗുലി 157 ഇന്നിംഗ്സുകളിലും ഈ നേട്ടത്തിലെത്തി. അതേ സമയം ലിസ്റ്റിൽ ആറാമതുള്ള റിക്കിപോണ്ടിംഗ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലാണ് 6000 റണ്ണുകൾ നേടിയത്. ഇതിനായി 162 ഇന്നിംഗ്സുകൾ താരം കളിച്ചു. ഏഷ്യയിൽ കളിച്ച തന്റെ 165-ം ഇന്നിംഗ്സിൽ 6000 റൺസ് തികച്ച രാഹുൽ ദ്രാവിഡാണ് ലിസ്റ്റിൽ ഏഴാമതുള്ളത്.