SHARE

ലോകകപ്പില്‍ പുതിയൊരു റിക്കാര്‍ഡ് കൂടി തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാലു ലോകകപ്പുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് റോണോ സ്വന്തമാക്കിയത്. ഇതിഹാസ താരം പെലെ പശ്ചിമ ജര്‍മനിയുടെ ഉവെ സീലര്‍, ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ എന്നിവരുടെ പിന്‍ഗാമിയായിട്ടാണ് റോണോയും എത്തുക.

പെലെയും സീലറും 1958, 62, 66, 70 ലോകകപ്പുകളിലാണ് ഗോളുകള്‍ നേടിയത്. ക്ലോസെയാകട്ടെ തന്റെ ആദ്യ ലോകകപ്പായ 2002 മുതല്‍ തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളിലും വലകുലുക്കി. റോണോ ആദ്യമായി ഗോള്‍ നേടുന്നത് 2006ലെ ലോകകപ്പിലാണ്. പിന്നീട് 2010, 2014 ലോകകപ്പുകളിലും എതിര്‍വലയില്‍ പന്തെത്തിക്കാനായി. ഇപ്പോള്‍ റഷ്യയിലും തന്റെ തേരോട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പറങ്കികളുടെ കപ്പിത്താന്‍.