SHARE

ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളാണ് ഇന്ത്യയുടെ വൃദ്ധിമാൻ സാഹ. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോളൊക്കെ വിക്കറ്റിന് പിന്നിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കാറുള്ള താരം
ബംഗ്ലാദേശിനെതിരെ ഇന്ന് ആരംഭിച്ച ഡേ-നൈറ്റ് ടെസ്റ്റിനിടെ വിക്കറ്റ് കീപ്പിംഗിലെ തകർപ്പൻ നേട്ടങ്ങളിലൊന്നിൽ എത്തിയിരിക്കുന്നു‌.

ഉമേഷ് യാദവിന്റെ പന്തിൽ ബംഗ്ലാദേശ് ഓപ്പണർ ഷദ്മൻ ഇസ്ലാമിനെ കൈപ്പിടിയിൽ ഒതുക്കിയാണ് സാഹ, ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ നൂറ് ക്യാച്ചുകൾ തികച്ചത്. ഇതോടെ ഈ നേട്ടത്തിൽ ഇന്ത്യൻ ഇതിഹാസ വിക്കറ്റ് കീപ്പർമാരായ മഹേന്ദ്ര സിംഗ് ധോണി, സയ്യിദ് കിർമാനി, നയൻ മോംഗിയ എന്നിവർക്കൊപ്പം സാഹയെത്തി. അതേ സമയം വേഗം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സാഹയ്ക്ക് ഇന്ന് സ്വന്തമായി. വെറും 37 ടെസ്റ്റുകളിൽ ‌നിന്നാണ് സാഹ ടെസ്റ്റിൽ 100 ക്യാച്ചുകൾ തികച്ചത്.