SHARE

ലോകകപ്പിന് തയാറെടുക്കുന്ന കൊളംബിയയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ലെഫ്റ്റ് ബാക് ഫ്രാങ്ക് ഫാബ്രയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചു. ഇറ്റലിയില്‍ നടന്ന പരിശീലന ക്യാമ്പിനിടെയാണ് താരത്തിന് ഇടതു കാല്‍മുട്ടിന് പരിക്കേറ്റത്. സ്‌കാനിംഗില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. ബൊക്ക ജൂണിയേഴ്‌സ് താരമാണ് ഫാബ്ര. പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

കൊളംബിയന്‍ കോച്ച് ജോസ് പെക്കര്‍മാന്‍ നേരത്തെ തന്നെ തന്റെ 23 അംഗ ടീമില്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തരാകാത്ത രണ്ടു താരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ റിസ്‌കെടുക്കാതെ ഫാബ്രയെ ഒഴിവാക്കുകയായിരുന്നു. പകരക്കാരനെ അടുത്തദിവസം തന്നെ പ്രഖ്യാപിക്കും. ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് കൊളംബിയയുടെ സ്ഥാനം. പത്തൊമ്പതിന് ജപ്പാനെതിരേയാണ് ആദ്യ മത്സരം.