SHARE

അടുത്ത സീസണിലേക്ക് തങ്ങളുടെ ഏഴാം നമ്പർ ജേഴ്സിയണിയുക ആരെന്ന കാര്യത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ച് എഫ് സി പൂനെ സിറ്റി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ആരായിരിക്കും ഏഴാം നമ്പർ ജേഴ്സിയണിയാൻ ഇത്തവണ ടീമിലെത്തുക എന്ന് പൂനെ ചോദിച്ചിരിക്കുന്നത്.

48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ടീമിലെത്താൻ സാധ്യതയുള്ള താരങ്ങളുടെ പേരും പൂനെ സിറ്റി നൽകിയിട്ടുണ്ട്. ഇതിലെ ഒരു താരം ഏഴാം നമ്പർ ജേഴ്സിയിൽ കളിക്കാൻ പുതുതായി ടീമിലെത്തുമെന്നാണ് പൂനെ പറയാതെ പറഞ്ഞിരിക്കുന്നത്. മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാൻ ഹ്യൂം, ദിമിറ്റർ ബെർബറ്റോവ്, ബ്രസീൽ ഇതിഹാസ താരം അഡ്രിയാനോ എന്നിവരും പൂനെ പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിൽ ഇടം പിടിച്ചിട്ടുണ്ട്.

താഴെപ്പറയുന്നവരിൽ നിന്ന് ഒരു താരമാകും ഈ വർഷം പൂനെയുടെ ഏഴാം നമ്പറിൽ കളിക്കുക, സ്റ്റീവ് സൈഡ് വെൽ, അലക്സ് സോംഗ്, ദിമിറ്റർ ബെർബറ്റോവ്, ജ്യൂസെപി റോസി, പോസ്റ്റിഗ, ഹ്യൂം, നിൽമർ, ജെർമൈൻ പെനന്റ്, സെബാസ്റ്റ്യൻ ബാസോംഗ്, ആൽബർട്ടോ അക്വിലാനി, വെസ്ലി ഹൂളഹൻ, ടിം കാഹിൽ, നഥാൻ ക്ലാർക്ക്, മ്ലാഡൻ ബോസോവിച്ച്, ഗരത് മക്വിലി, ഏഞ്ചൽ റേഞ്ചൽ, അഡ്രിയാനോ, മെൻഡോസ, സമീഗ് ദൗത്തി, നിക്കോളാസ് വെലസ്, മാറ്റിയാസ് മിറബായേ, ടോണി ഡൊവാളെ, ജൊനാഥൻ ലൂക്ക.