SHARE

ബെൽജിയൻ ക്ലബായ് എസ്കെ ലൊമ്മലിനൊപ്പം രണ്ടാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് അപൂയ റാൾട്ടെ. അപൂയയുടെ ക്ലബായ മുംബൈ സിറ്റിയുടെ ഉടമകളായ, സിറ്റി ഫുട്ബോൾ ​ഗ്രൂപ്പിന്റെ കീഴിൽ തന്നെയുള്ള ക്ലബാണ് ലൊമ്മലും.

രണ്ടാഴ്ചത്തെ പരിശീലനശേഷം തന്നെ ഡിസിഷൻ മേക്കിങ്ങിൽ ഏറെ സഹായിച്ചുവെന്നാണ് അപൂയ പറയുന്നത്. ബെൽജിയത്തിൽ തീവ്രമായ പരിശീലനമാണ് നടത്തിയത്, പരിശീലനം അത്രയേറെ കടുപ്പേമറിയതിനാൽ പന്ത് അധികസമയം കൈവശം വയ്ക്കാനാകില്ല, അതുകൊണ്ട് തന്നെ അതിവേ​ഗം തീരുമാങ്ങൾ എടുക്കേണ്ടതുണ്ട്, വെറും ഒന്നോ രണ്ടോ ടച്ചിൽ അടുത്ത നീക്കം നടത്തേണ്ടതിനാൽ തന്നെ അവരുടെ കളിവേ​ഗതയ്ക്കൊപ്പമെത്താൻ അൽപ്പം പ്രയാസപ്പെട്ടു, അപൂയ പിടിഐയോട് പറഞ്ഞു.

ബെൽജിയം ക്ലബിലെ ട്രെയിനിങ് സെഷനുകളെക്കുറിച്ചും അപൂയ വിശദീകരിച്ചു. അവിടെ ദിവസവും പരിശീലനം തുടങ്ങുന്നത് രാവിലെ പത്തിനാണ്, തുടർന്ന് ഒന്നരമണിക്കൂറിന് ശേഷം 11.30ന് പരിശീലനം അവസാനിപ്പിക്കും, 12-ന് ‍ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കും, അതുകഴിഞ്ഞ ജിമ്മിൽ വർക്ക് ഔട്ട് സെഷൻ ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കും, അല്ലെങ്കിൽ ഉച്ചകഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് മടങ്ങും, അപൂയ വിശദീകരിച്ചു.