SHARE

നൈജീരിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കളിയുടെ അവസാന മിനുട്ടുകളില്‍ പ്രതിരോധതാരം മാര്‍ക്കസ് റോഹോയും നേടിയ ഗോളുകളാണ് ലാറ്റിനമേരിക്കയ്ക്കാര്‍ക്ക് വിജയവും നോക്കൗട്ട് പ്രവേശനവും സമ്മാനിച്ചത്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ അര്‍ജന്റീനയുടെ വിജയം ആവേശത്തോടെ ആഘോഷിച്ചു.

ഇപ്പോഴിതാ, അന്റാര്‍ട്ടിക്കയിലെ മൈനസ് 14 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിനെ വക വെക്കാതെ അര്‍ജന്റീനാ ആരാധകര്‍ വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. അന്റാര്‍ട്ടിക്കയിലെ മരംബിയോ ബേസില്‍ തമ്പടിച്ചിട്ടുള്ള അര്‍ജന്റീനക്കാരായ ശാസ്ത്രജ്ഞരും ഗവേഷകരുമാണ് ടീമിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം നൃത്തം ചെയ്ത് ആഘോഷിക്കുന്നത്. എന്തായാലും ആരാധകരുടെ ഈ ആവേശം ഇതിനകം തന്നെ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീന 30ന് ഫ്രാന്‍സിനെ നേരിടും.