SHARE

ഷാരൂഖാന്റെ സൂപ്പര്‍ ഹിറ്റ് പാട്ടിനൊപ്പം ചുവടുവച്ച് ഇന്ത്യന്‍ ആരാധകരുടെ മനം കീഴടക്കിയിരിക്കുകാണ് അര്‍ജന്റീന ഫുട്‌ബോള്‍ താരം റോബര്‍ട്ടോ പെരേയെര. വ്യാഴാഴ്ച വൈകുന്നേരം ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് സംഭവം. ഷാരൂഖാന്‍ അഭിനയിച്ച ബാസിഗര്‍ ….ഓ….ബാസിഗര്‍ എന്ന ഗാനത്തിന്റെ ഈരടികള്‍ക്കനുസൃതമായി ഒരു പെണ്‍കുട്ടിക്കൊപ്പമാണ് പെരേയര നൃത്തം ചവിട്ടിയത്. പശ്ചാത്തലത്തില്‍ ഗോള്‍പോസ്റ്റും കാണാം.

ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ വാട്ട്‌ഫോര്‍ഡ് എഫ്‌സിയുടെ താരമാണ് പെരേയര. മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും കളിക്കുന്ന താരമാണ് ഇദ്ദേഹം. കളിക്കളത്തിലെ മികവ് നൃത്തരംഗത്തും ഉണ്ടെന്നു തെളിയിച്ചിരിക്കുകയാണ് പെരേയര തന്റെ ഡാന്‍സ് വീഡിയോയിലൂടെ.

ഇന്ത്യന്‍ ജനതയ്ക്കു സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് വാട്ട്‌ഫോര്‍ഡ് എഫ്‌സിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2014 ല്‍ യുവന്റസിനു വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം 2016 ലാണ് വാട്ട്‌പോര്‍ഡില്‍ എത്തുന്നത്.