SHARE

രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ മെക്‌സിക്കോയ്‌ക്കെതിരേ അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. എസി മിലാന്‍ താരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ടീമില്‍ ഇടം കണ്ടെത്തിയില്ല. സൂപ്പര്‍ താരം ലയണല്‍ മെസിയെയും പരിഗണിച്ചിട്ടില്ല.

ലോകകപ്പ് കളിക്കാതിരുന്ന ഇന്റര്‍മിലാന്‍ താരം ഇക്കാര്‍ഡി ടീമിലുണ്ട്. യുവന്റസില്‍ മിന്നും പ്രകടനം നടത്തുന്ന പൗളോ ഡിബാലയും ടീമിലുണ്ട്. ക്ലബ് അമേരിക്കയുടെ ഗോളി അഗസ്റ്റിന്‍ മര്‍സെസിയാണ് ഒന്നാംനമ്പര്‍ ഗോളി. നവംബര്‍ പതിനേഴാണ് മെക്‌സിക്കോയ്‌ക്കെതിരായ മത്സരം. വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.