SHARE

സ്പാനിഷ് സൂപ്പർ താരം അന്ദ്രേസ് ഇനിയേസ്റ്റയെ സ്വന്തമാക്കാൻ ശ്രമങ്ങൾ തുടങ്ങാനൊരുങ്ങി അർജന്റൈൻ ക്ലബ് എസ്റ്റുഡിയന്റ്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലോ അല്ലെങ്കിൽ അടുത്ത സീസണ് മുമ്പായോ മുൻ ബാഴ്സലോണ നായകനെ റാഞ്ചാനാണ് ക്ലബിന്റെ പദ്ധതി.

2017-18 സീസൺ അവസാനത്തോടെ ബാഴ്സ വിട്ട ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ് വിസൽ കോബിന്റെ താരമാണിപ്പോൾ. ജാപ്പനീസ് ലീ​ഗ് മികച്ച ഫോമിൽ കളിക്കവെയാണ് ഇനിയേസ്റ്റയെ സ്വന്തമാക്കാൻ എസ്റ്റുഡിയന്റ്സിന്റെ ആലോചന. മുൻ ബാഴ്സ താരമായ ​ഗബ്രിയേൽ മിലിറ്റോയാണ് എസ്റ്റുഡിയന്റസ് കോച്ച്. അടുത്തിടെ ബാഴ്സയുടേയും അർജന്റീനയുടേയും സൂപ്പർതാരമായിരുന്ന ഹെവിയർ മഷറാനോയേയും എസ്റ്റുഡിയന്റ്സ് സ്വന്തമാക്കിയരുന്നു.

ഇതിനു പിന്നാലെയാണ് മഷറാനോയുടെ സഹതാരം കൂടിയായിരുന്നു ഇനിയേസ്റ്റക്കായുള്ള ശ്രമം. ഇനിയേസ്റ്റയ്ക്കും അർജന്റൈൻ ക്ലബിനോട് താൽപര്യമുണ്ടെന്നാണ് ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ യൂറോപ്പിലെ പല പ്രധാന താരങ്ങളും ലാറ്റിനമേരിക്കൻ ക്ലബുകളിലേക്ക് ചേക്കേറുന്നുണ്ട്. ഇറ്റാലിയൻ താരം ഡാനിയൽ ഡി റോസി അടുത്തിടെയാണ് അർജന്റൈൻ ക്ലബ് ബോക്കാ ജൂനിയേഴ്സിൽ ചേർന്നത്. സ്പാനിഷ് താരം യുവാൻഫ്രാൻ ബ്രസീലിയൻ ക്ലബ് സാവോ പോളോയിലേക്കും ചേക്കേറിയിരുന്നു.