SHARE

അർജന്റൈൻ വിങ്ങർ റോഡ്രി​ഗോ ഡി പോൾ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ലീഡ്സ് യുണൈറ്റഡിലെത്തിയേക്കുമെന്ന് സൂചന. ഇറ്റാലിയൻ ക്ലബ് യുഡിനിസിന്റെ താരമാണ് 26-കാരനായ ഡി പോൾ. ട്രാൻസ്ഫർ കാര്യത്തിൽ ഇരുക്ലബുകളും തമ്മിൽ ധാരണയിലെത്താനാണ് ഡി പോൾ കാത്തിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്.

2016 മുതൽ യുഡിനിസിന്റെ താരമാണ് ഡി പോൾ. ക്ലബിനായി ഇതുവരെ 150-ഓളം മത്സരങ്ങളിലും കളിച്ചുകഴിഞ്ഞു. ഇതിനുശേഷമുണ് ഇക്കുറി പ്രീമിയർ ലീ​ഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിന് പിന്നാലെ ഡി പോളിനെ ടീമിലെത്തിക്കാൻ ലീഡ്സ് ശ്രമം നടത്തിയത്. 40 ദശലക്ഷം യൂറോയാണ് ഡിപോളിനായി യുഡിനിസ് ചോദിക്കുന്നത്. ഇക്കാര്യത്തിലാണിപ്പോൾ ചർച്ചകൾ നടക്കുന്നത്.

അർജന്റൈൻ തരാമായ ഡി പോൾ നാട്ടിലെ റേസിങ്ങിലൂടെയാണ് കരിയർ തുടങ്ങുന്നത്. പിന്നീട് സ്പാനിഷ് ക്ലബ് വലൻസിയയിലും കളിച്ചശേഷമാണ് ഡി പോൾ യുഡിനെസിലെത്തിയത്. അർജന്റൈൻ ദേശീയടീമിനായി 17 തവണയും ഡി പോൾ ബൂട്ടുകെട്ടി.