SHARE

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനും, ഇന്ത്യൻ അണ്ടർ 19 താരവുമായ അർജുൻ ടെണ്ടുൽക്കറും എത്തിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ അണ്ടർ 19 മത്സരങ്ങളിൽ കളിച്ച ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യയുടെ പരിശീലന സെഷനിലെത്തിയ അർജുന്റെ ബോളിംഗ് നേരിടാൻ പല ഇന്ത്യൻ താരങ്ങളും ബുദ്ധിമുട്ടി. മുൻ നിര, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുലാണ് കൂടുതലും പതറിയത്.

ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളിൽ ഒരാളായ സാം കുറാന്റെ ബോളിംഗ് മികച്ച രീതിയിൽ നേരിടുന്നതിന് വേണ്ടിയാണ് ഇടം കൈയ്യൻ പേസറായ അർജുനെ ഇന്ത്യ, തങ്ങളുടെ പരിശീലക സംഘത്തിന്റെയൊപ്പം എത്തിച്ചത്. അർജുന്റെ ബോളിംഗിൽ തുടർച്ചയായി പതറിയ രാഹുൽ ഒരു പന്തിൽ ക്ലീൻ ബൗൾഡ് ആവുകയും ചെയ്തു. വിക്കറ്റ് നഷ്ടമായെങ്കിലും തന്റെ വിക്കറ്റ് വീഴ്ത്തിയ അർജുനനെ, അഭിനന്ദിച്ചതിന് ശേഷമാണ് രാഹുൽ അടുത്ത ബോളിനായി കാത്ത് നിന്നത്.