SHARE

ഗോകുലം കേരളയുടെ മലയാളി സൂപ്പർ താരം അർജുൻ ജയരാജിനെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. മൂന്ന് വർഷ കരാറിലാണ് താരം കേരളാ ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നത്. അധികം താമസിയാതെ ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കിയത് ഔദ്യോഗികമായി പ്രഖ്യാപിക്കും.

അർജുൻ ടീമിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ഗോകുലവും, ബ്ലാസ്റ്റേഴ്സും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ട്രാൻസ്ഫർ കാര്യം അനിശ്ചിതത്വത്തിലായിരുന്നു‌. എന്നാൽ കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾക്ക് പരിഹാരമായതോടെയാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള അർജുന്റെ വരവ് ഉറപ്പായത്.

കഴിഞ്ഞ രണ്ട് സീസണുകളിലും ഗോകുലം കേരളയ്ക്ക് വേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച അർജുൻ, ഒരു വർഷം കൂടി ഗോകുലവുമായി കരാർ ബാക്കി ഇരിക്കെയാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 21 ലക്ഷം രൂപയാണ് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ്, ഗോകുലത്തിന് നൽകുന്നത്‌.