SHARE

ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയോട് വിടപറഞ്ഞേക്കും. അയൽ സംസ്ഥാനമായ ​ഗോവയ്ക്കായി ആഭ്യന്തര ടൂർണമെന്റിൽ കളിക്കാനാണ് അർജുന്റെ നീക്കം. വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

22 കാരനായ അർജുൻ ഇടങ്കൈയ്യൻ പേസ് ബൗളറാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാ​ഗമാണെങ്കിലും അർജുന് ഇതുവരെ കളിക്കാൻ അവസരം കട്ടിയിട്ടില്ല. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ പ്രതിനിധീകരിച്ച് സയിദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ട് മത്സരങ്ങൾ അർജുൻ കളിച്ചിട്ടുണ്ട്. എന്നാൽ താരസമ്പന്നമായ മുംബൈ ടീമിൽ സ്ഥിരം അവസരം കണ്ടെത്താൻ അർജുന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ​ഗോവയിലേക്ക് താരം കൂടുമാറുന്നത്. ഇക്കാര്യത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ എൻഓസിക്കായി അർജൻ അപേക്ഷിച്ചിട്ടുണ്ട്.

​ഗോവയിലേക്ക് കൂടുമാറുന്ന അർജുൻ, പ്രീ സീസൺ ട്രയൽ മത്സരങ്ങളിൽ കളിക്കുമെന്ന് ​ഗോവ ക്രിക്കറ്റ് ഉന്നതൻ പിടിഐയോട് പറഞ്ഞു. ഈ ട്രയൽ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലേ ആഭ്യന്തര സീസണിനായുള്ള ​ഗോവ ടീമിലേക്ക് അർജുനെ പരി​ഗണിക്കു.