ബാഴ്സലോണ സൂപ്പര്‍ താരത്തിന്റെ ക്ലബ്ബ് മാറ്റം സംബന്ധിച്ച് മുമ്പ് ചില നീക്കങ്ങള്‍ നടന്നിരുന്നതായി വെളിപ്പെടുത്തല്‍. ആഴ്സണലിന്റെ മുന്‍ പരിശീലകന് ആഴ്സന്‍ വെംഗറാണ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താന്‍ പരിശീലകനായിരികികെ അത്തരമൊരു ശ്രമം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഏകദേശം 13 വര്‍ഷം മുമ്പാണ് സംഭവം. മെസ്സിയെ ആഴ്സനല്‍ ക്യാ്മ്പിലെത്തിക്കാന് താന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ തന്നെ വളരെ മികച്ച താരമായിരുന്ന മെസ്സിയെ റാഞ്ചാനുള്ള ശ്രമത്തില്‍ അതിന്റെ അടുത്തെത്താന്‍ പോലും സാധിച്ചില്ലെന്നും വെങര്‍ പറഞ്ഞു.
മെസ്സിയെ മാത്രമല്ല അന്ന് പികെ ഫാബ്രിഗാസയ്ക്കു വേണ്ടിയും താന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തെയും സൈന്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും വെങ്ങര്‍ പറഞ്ഞു. അന്ന് ആ ഉദ്യമം വിജയിച്ചിരുന്നങ്കിലെന്ന് താന്‍ ഇ്പ്പോഴും ചിന്തിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു