SHARE

യുവേഫ യൂറോപ്പാ ലീ​ഗിൽ വൻ ടീമുകളായ ആഴ്സനലും അത്ലെറ്റിക്കോ മഡ്രിഡും സെമിയിൽ. സി.എസ്.കെ.എ മോസ്കോയെ തോൽപ്പിച്ചാണ് ആഴ്സനൽ സെമിയുറപ്പാക്കിയത്. സ്പോർട്ടിങ് ലിസ്ബനെ തോൽപ്പിച്ചാണ് അത്ലെറ്റിക്കോ സമിയിലെത്തിയത്. ഫ്രഞ്ച് ക്ലബ് മാഴ്സെയും ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർ​ഗുമാണ് അവസാന നാലിലെത്തിയ മറ്റ് ടീമുകൾ.

ഇരുപാദങ്ങളിലുമായി മോസ്കോയെ മൂന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് ആഴ്സനൽ തകർത്തത്. ഇം​ഗ്ലണ്ടിൽ നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരെ നാല് ​ഗോളിനായിരുന്നു ​ഗണ്ണേഴ്സ് ജയിച്ചത്. മോസ്കോയിൽ നടന്ന രണ്ടാം പാദത്തിൽ രണ്ട് ​ഗോൾ നേടി ഇരുടീമുകളും സമനില പാലിച്ചു. പോർച്ചു​ഗലിൽ നടന്ന രണ്ടാം പാദ ക്വർട്ടറിൽ എതിരില്ലാത്ത ഒരു ​ഗോളിന് തോറ്റെങ്കിലും ആദ്യ പാദത്തിൽ നേടിയ എതിരില്ലാത്ത രണ്ട് ​ഗോൾ ജയത്തോടെയാണ് അത്ലെറ്റിക്കോയുടെ സെമി പ്രവേശം.

ഇരുപാദങ്ങളിലുമായി അഞ്ചിനെതിരെ ആറ് ​ഗോളുകൾക്ക് ഇറ്റാലിയൻ കരുത്തരായ ലാസിയോയെ തോൽപ്പിച്ചാണ് സാൽസ്ബെർ​ഗിന്റെ ആദ്യ സെമി പ്രവേശം. ആദ്യ പാദത്തിൽ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് തോറ്റ സാൽസ്ബർ​ഗ്, രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് വിജയിച്ചാണ് ചരത്രം രചിച്ചത്. ആദ്യ പാദ ക്വാർട്ടറിൽ തോറ്റതിന്റെ വാശി തീർത്തുള്ള വൻ ജയവുമായാണ് മാഴ്സെ സെമി ഉറപ്പിച്ചത്.