SHARE

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഇന്നലെ നടന്ന പോരാട്ടങ്ങളിൽ ആഴ്സനലിനും ബൊറൂസിയ ഡോർട്ട്മണ്ടിനും ജയം. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ആഴ്സനൽ വീഴ്ത്തിയത്. ബുന്ദസ്ലി​ഗിയിൽ ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിനെ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ഡോർട്ട്മുണ്ട് തകർത്തത്.

ആഴ്സനലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ പൊരുതിയാണ് ആതിഥേയർ വിജയം നേടിയത്. 25-ാം മിനിറ്റിൽ ഫ്രഞ്ച് താരം അലസാന്ദ്രെ ലക്കാസെറ്റിലൂടെ ​ഗണ്ണേഴ്സാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 45-ാം മിനിറ്റിൽ ഇം​ഗ്ലീഷ് താരം മെക്കൽ അന്റോണിയോയിലൂടെ വെസ്റ്റ്ഹാം ഒപ്പമെത്തി. എന്നാൽ പിന്നീട് 85-ാം മിനിറ്റിൽ ഇം​ഗ്ലീഷ് താരം എഡ്ഡി എൻകെറ്റിയയുടെ ​ഗോളിൽ ആഴ്സനൽ വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

ഡോർട്ട്മുണ്ടിന്റ മൈതാനമായ സി​ഗ്നൽ ഇടുന പാർക്കിൽ നടന്ന മത്സരത്തിൽ ആധികാരികജയമാണ് അതിഥേയർ നേടിയത്. നോർവീജിയൻ യുവതാരം എർലിങ് ഹലാൻഡ് ടീമിനായി ഇരട്ട​ഗോൾ നേടി. അമേരിക്കൻ താരം ജിയോവാന്നി റെയ്ന ഒരു ​ഗോളും നേടി.