SHARE

ആഴ്‌സണല്‍ വളരെ വിലയേറിയ ഒരു നീക്കത്തിലൂടെ മറ്റൊരു താരത്തെക്കൂടി സ്വന്തമാക്കി. നിക്കോളാസ് പെപെയാണ് ആഴ്‌സണലിനൊപ്പം ചേര്‍ന്നത്. വിലയാകട്ടെ 72 മില്യണ്‍ പൗണ്ടും. ആഴ്‌സണലിന്റെ ചരിത്രത്തില്‍ ഒരു താരത്തിനു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.

താരത്തെ തങ്ങള്‍ സ്വന്തമാക്കി എന്ന വാര്‍ത്ത മാത്രമാണ് ആഴ്‌സണല്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച സാമ്പത്തീക ഇടപാടുകളെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത് ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ്. ഇതോടെ പെപെ ഏറ്റവും വിലയേറിയ ആഫ്രിക്കന്‍ താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ്.

പെപെ വളരെ കഴിവുള്ള താരമാണെന്നും യൂറോപ്പിലെ പല ടീമുകളും അദ്ദേഹത്തെ ആഗ്രഹിക്കുന്നുണ്ടന്നും അദ്ദേഹത്തെ സ്വന്തമാക്കിയത് ആഴ്‌സണലിന് വന്‍ നേട്ടമാണെന്നും ആഴ്‌സണല്‍ ടീം മാനേജര്‍ പറഞ്ഞു.