SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ അത്ര മികച്ച ഫോമിലൊന്നുമല്ല ആഴ്സനൽ. പോയിന്റ് പട്ടികയിൽ നിലവിൽ 12-ാം സ്ഥാനത്താണ് മിക്കൽ അർറ്റേറ്റ പരിശീലിപ്പിക്കുന്ന ആഴ്സനൽ. എന്നാൽ ആഴ്സനലിന്റെ യുവതാരം എമിൽ സ്മിത്ത് റോ കുറച്ചുനാളുകളായി വിവിധ ക്ലബുകളുടെ നോട്ടപ്പുള്ളയായിരുന്നു. ഇക്കുറി താരം ആഴ്സനലുമായി കരാർ പുതുക്കിയിരുന്നു.

സീസൺ തുടങ്ങുംമുമ്പ് എമിലിനെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല ശ്രമിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. രണ്ട് തവണ വില്ല ഈ ഇം​ഗ്ലീഷ് യുവതാരത്തിനായി വിലപറഞ്ഞെങ്കിലും ട്രാൻസ്ഫർ നടത്താനായില്ലന്നായിരുന്നു റിപ്പോർട്ടുകൾ. ഇക്കാര്യത്തിലിപ്പോൾ അർറ്റേറ്റ തന്നെ വിശദീകരണം നൽകിയിരിക്കുകയാണ്. എമിലിനെ വിൽക്കുന്ന കാര്യം തങ്ങൾ ആലോചിച്ചിട്ടുപോലുമില്ലന്നാണ് സ്പാനിഷ് പരിശീലകനായ അർറ്റേറ്റ പറയുന്നുത്. വില്ലയ്ക്കെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിന് മുമ്പായി പത്രസമ്മേളനത്തിലാണ് അർറ്റേറ്റ ഇക്കാര്യം പറഞ്ഞത്.

ഒരു താരത്തെ സ്വന്തമാക്കാൻ സാമ്പത്തിക സ്ഥിതിയും താൽപര്യവുമുള്ളപ്പോൾ ഏതൊരു ക്ലബിനും അതിനായി ശ്രമിക്കാം, അത് സ്വഭാവികമാണ്, എമിലിന്റെ കാര്യത്തിൽ വില്ല താൽപര്യം പ്രകടിപ്പിച്ച് സമീപിച്ചിരുന്നു, എന്നാൽ താരത്തെ വിൽക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്ന് ഞങ്ങൾ വളരെ വ്യക്തമായി അറിയിച്ചു, അർറ്റേറ്റ പറഞ്ഞു.