SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിന് പുറമേ യുറോപ്പാ ലീ​ഗിലും ക്വാർട്ടർ പോരാട്ടങ്ങൾ തീപാറും. ഇം​ഗ്ലീഷ് കരുത്തരായ ആഴ്സനലും ഇറ്റലിയിലെ സൂപ്പർ ടീമായ നാപ്പോളിയും തമ്മിലേറ്റുമുട്ടുന്നതാണ് യൂറോപ്പയിലെ ശ്രദ്ധേയ പോരാട്ടം

നാപ്പോളി ആഴ്സനൽ പോരാട്ടത്തിന് പുറമെ യൂറോപ്പയിൽ ഏറ്റവും ആവേശം നിറയ്ക്കുന്നത് സ്പാനിഷ് ക്ലബുകളായ വലൻസിയയും വിയ്യാറയലും തമ്മിലുള്ള പോരാട്ടമാണ്. ക്വാർട്ടറിലെത്തിയ മറ്റൊരു ഇ​ഗ്ലീഷ് ടീമായ ചെൽസിക്ക് എതിരാളി ചെക്ക് റിപ്പബ്ലിക്ക് ക്ലബായ സ്ലാവിയ പ്രാ​ഗാണ്. ഇന്റർ മിലാനെ അട്ടിമറിച്ച് ക്വാർട്ടറിലെത്തിയ ജർമൻ ടീം എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്റെ എതിരാളി പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയാണ്

ഏപ്രിൽ പതിനൊന്നിനാണ് യൂറോപ്പാ ലീ​ഗി ക്വാർട്ടർ ആദ്യപാദ പോരാട്ടങ്ങൾ. തൊട്ടടുത്ത ആഴ്ച രണ്ടാം പാദ മത്സരങ്ങളും അരങ്ങേറും. കഴിഞ്ഞ വർഷം യൂറോപ്പാ ലീ​ഗ് സെമി വരെ ആഴ്സനൽ എത്തിയിരുന്നു. കിരീടജേതാക്കളായ അത്ലെറ്റിക്കോ മഡ്രിഡിനായിരുന്നു അന്ന് സെമിയിൽ ​ഗണ്ണേഴ്സ് തോറ്റത്.