SHARE

പെനാൽറ്റിയും നിർണായക ഫ്രീക്കിക്കുകളും നേടിയെടുക്കാൻ കളിക്കാർ നടത്തുന്ന കുറുക്കുവഴിയാണ് ഡൈവ് (അനാവശ്യമായി വീഴുക) ചെയ്യുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ഈ ഡൈവിങ് തിരിച്ചടിക്കുകയും ചെയ്യും. ഡൈവ് ചെയ്തെന്ന് വ്യക്തമായാൽ മഞ്ഞക്കാർഡ് കിട്ടാനും സാധ്യതയുണ്ട്.

അത്തരത്തിൽ ഏറ്റവുമധികം പണികിട്ടിയ ക്ലബുകളിലൊന്നാണ് ആഴ്സനൽ. കഴിഞ്ഞ സീസൺ തുടക്കം മുതൽ ഇതുവരെ ഏഴ് തവണയാണ് ഡൈവ് ചെയ്തതിന് ആഴ്സനൽ താരങ്ങൾക്ക് മഞ്ഞക്കാർഡ് കിട്ടിയത്. പ്രീമിയർ ലീ​ഗിൽ തന്നെ ഇക്കാര്യത്തിൽ ഒന്നാമതാണ് ആഴ്സനൽ. ഇതിൽ തന്നെ പ്രതിരോധതാരം ഷ്കോർദാൻ മുഷ്താഫി രണ്ട് തവണയാണ് ഡൈവ് ചെയ്ത് മഞ്ഞക്കാർഡ് കണ്ടത്.

കഴിഞ്ഞ ഡിസംബറിൽ ഹഡേഴ്സ്ഫീൽഡിനെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിൽ മൂന്ന് ആഴ്സനൽ താരങ്ങളാണ് ഡൈവിങ്ങിന് മഞ്ഞക്കാർഡ് കണ്ടത്. മുഷ്താഫിക്കൊപ്പം ​ഗ്രാനിറ്റ് സാഖ്, മത്തേവു ​ഗ്വിൻഡോസി എന്നിവരായിരുന്നു പ്രതികൾ. നാല് തവണയാണ് കഴിഞ്ഞ സീസണിന്റെ തുടക്കം മുതൽ ടോട്ടനം താരങ്ങൾ ഡൈവിങ്ങിന് മഞ്ഞ കണ്ടത്.