SHARE

നിരന്തരം വിമർശനം കേൾക്കാറുള്ള പ്രതിരോധനിരയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുത്ത് ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം ആഴ്സനൽ നേട്ടം കൊയ്തു. പ്രതിരോധനിരയിലേക്ക് അനുഭവസമ്പത്തുള്ള രണ്ട് താരങ്ങളെയാണ് ഇന്നലെ ആഴ്സനൽ സ്വന്തമാക്കിയത്.

ചെൽസിയിൽ നിന്ന് ടീമിലെത്തിച്ച ബ്രസീലിയൻ സെന്റർബാക്ക് ഡേവിഡ് ലൂയിസാണ് അവസാന ദിവസത്തെ സ്റ്റാർ സൈനിങ്. എട്ട് ദശലക്ഷം യൂറോ മുടക്കിയാണ് 32-കാരനായ ലൂയിസിനെ ആഴ്സനൽ സ്വന്തമാക്കിയത്. ടീം നായകൻ കൂടിയായിരുന്ന ലോറന്റെ കൊസെയിൽനി ക്ലബ് വിട്ട സ്ഥാനത്തേക്കാണ് ലൂയിസിനെ ആഴ്സനൽ കൊണ്ടുവരുന്നത്.

ലൂയിസിന് പുറമെ സ്കോട്ടിഷ് ലെഫ്റ്റ് ബാക്ക് കെയ്റന് ടെയർനിയേയും ആഴ്സനൽ ടീമിലെത്തിച്ചു. 25 ദശലക്ഷം യൂറോ മുടക്കി സ്കോട്ടിഷ് സൂപ്പർ ക്ലബ് കെൽറ്റിക്കിൽ നിന്നാണ് ടെയ്ർനിയെ ആഴ്സനൽ ഒപ്പം കൂട്ടിയത്.