SHARE

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനൽ യുവപ്രതിരോധതാരം കോൺസ്റ്റാന്റിനോസ് മാവ്റോപാനോസുമായി കരാർ പുതുക്കി. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എത്ര വർഷത്തേതാണ് പുതിയ കരാർ എന്ന് വ്യക്തമല്ല. എന്നാൽ ഇതിനുപിന്നാലെ തന്നെ താരത്തെ ആഴ്സനൽ ജർമൻ ക്ലബിന് ലോണിൽ നൽകി.

​ഗ്രീക്ക് താരമായ മാവ്റോപാനോസ് ​ഗ്രീക്ക് ക്ലബ് ജിയാന്നിയയിൽ നിന്ന് 2018-ലാണ് ആഴ്സനലിലെത്തുന്നത്. തുടർന്ന് രണ്ട് വർഷം ക്ലബിനൊപ്പമുണ്ടായിരുന്നെങ്കിലും സീനിയർ ടീമിൽ അധികം അവസരം ലഭിച്ചല്ല. പിന്നീട് ഈ വർഷം തുടക്കത്തിൽ താരത്തെ ജർമനിയിലെ രണ്ടാം ഡിവിഷൻ ക്ലബായ എഫ്.സി.ന്യൂറംബർ​ഗിന് ലോണിൽ നൽകി. അവർക്കായി 12 മത്സരങ്ങളിലും ബൂട്ടുകെട്ടി. തുടർന്നാണിപ്പോൾ പുതിയ കരാർ ഒപ്പുവച്ച ശേഷം ആഴ്സനൽ വീണ്ടും ലോണിലയക്കുന്നത്.

ഇക്കുറി ബുന്ദസ്ലി​ഗ ക്ലബ് സ്റ്റുട്ട്​ഗർട്ടിലേക്കാണ് മാവ്റോപാനോസ് പോകുന്നത്. ഇക്കുറി രണ്ടാം ഡിവിഷനിൽ രണ്ടാം സ്ഥാനക്കാരായാണ് സ്റ്റുട്ട്​ഗർട്ട് ബുന്ദസ്‌ലി​ഗയിലേകക്ക് തിരിച്ചെത്തുന്നത്. ​ഗ്രീസിന്റെ അണ്ടർ 21 ടീമിൽ കളിച്ചിട്ടുള്ള മാവ്റോപാനോസ് സീനിയർ ടീമിൽ ഇതുവരെ ഇടം നേടിയില്ല.