SHARE

സീസൺ അവസാനിക്കുന്നതോടെ ഇം​ഗ്ലീഷ് ക്ലബ് ആഴ്സനൽ വിടാനൊരുങ്ങി സൂപ്പർ താരം ഡാനി വെൽബാക്കി. കഴിഞ്ഞ ദിവസം ബ്രൈട്ടനെതിരായ സമനിലയ്ക്ക് പിന്നാലെ ക്ലബ് തന്നെയാണ് വെൽബാക്ക് ക്ലബ് വിടുന്ന കാര്യം അറിയിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ പ്രൊഫഷനൽ ഫുട്ബോളിലേക്കെത്തിയ വെൽബാക്ക് ഒരിക്കൽ ഭാവിതാരമെന്ന് വിശേഷിപ്പിക്കപ്പെട്ടില്ല. എന്നാൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാതെ വരുകയും നിരന്തരം പരിക്കിന്റെ പിടിയിലാകുകയും ചെയ്തതോടെ വെൽബാക്ക് 2014-ൽ യുണൈറ്റഡ് വിട്ടു. തുടർന്നാണ് ആഴ്സനലിലെത്തുന്നത്.

മുന്നേറ്റനിരതാരമായിട്ടും അഞ്ച് സീസൺ ആഴ്സനലിൽ കളിച്ചിട്ടും വെറും 32 ​ഗോളുകളാണ് വെൽബാക്ക് അടിച്ചിട്ടുള്ളത്. ഈ സീസണിൽ പിയറി എമ്റിക്ക് ഔബമെയാങ്ങിനും അലെസാന്ദ്രെ ലക്കാസെറ്റെക്കും പിന്നാലെ മുന്നാം ചോയിസ് ഫോർവേഡാണ് വെൽബാക്ക്. ഈ സാഹചര്യത്തിലാണ് കരാർ പുതുക്കാതെ ക്ലബ് വിടാൻ തീരുമാനിച്ചത്.