ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസെണലിന് മിന്നും വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പീരങ്കിപ്പട ശക്തരായ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. യുനി എംറി പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആർസെണലിന്റെ ആദ്യ ജയമാണിത്.
First @PremierLeague win under @UnaiEmery_ – ✅#ARSWHU pic.twitter.com/7BksNtl3sN
— Arsenal FC (@Arsenal) August 25, 2018
കളിയുടെ 25 മിനിറ്റിൽ മാർകോ അർനോട്ടീവിച്ചിലൂടെ വെസ്റ്റ് ഹാമാണ് ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച ആർസെണൽ അഞ്ച് മിനിറ്റിനുള്ളിൽ ഗോൾ മടക്കി. 30 മിനിറ്റിൽ നാച്ചോ മൊൻറെലിന്റെ വകയായിരുന്നു ആർസെണലിന്റെ ആദ്യ ഗോൾ.
സമനിലയിലായ വെസ്റ്റ്ഹാമിനെ പ്രതിരോധത്തിലാക്കി ഇസ്സ ദ്യൊപ്പിന്റെ ഓൺ ഗോൾ. ആർസെണൽ 2-1 ന് മുന്നിൽ. ഗോൾ മടക്കാൻ വെസ്റ്റ്ഹാം ഏറെ പണിപ്പെട്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. കളി അവസാനിക്കുന്നതിന് സെക്കന്റുകൾക്ക് മുമ്പ് ഡാനി വെൽബെക്ക് ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.