SHARE

ഫുട്‌ബോള്‍ ഗ്രൗണ്ടിലും ചില വിശ്വസങ്ങളുണ്ട്. ടീമിന്റെ ഭാഗ്യ ഗ്രൗണ്ട്, ഭാഗ്യ ജേഴ്‌സി, ഭാഗ്യതാരം, ഭാഗ്യസംഖ്യ അങ്ങനെ പോകുന്നു ആ വിശ്വാസങ്ങള്‍. എന്നാല്‍ അടുത്തിടെയായി ഇംഗ്ലീഷ് ക്ലബ് ആഴ്‌സനലിന് ഒരു ജേഴ്‌സി നിര്‍ഭാഗ്യം മാത്രമാണ് സമ്മിനിക്കുന്നത്.

ചുവപ്പും വെള്ളയും നിറത്തിലുള്ളതാണ് ആഴ്‌സനലിന്റെ പ്രശസ്ത ജേഴ്‌സി. ഈ സീസണില്‍ എവേ മത്സരങ്ങള്‍ക്കായി ഇളം നീല നിറത്തിലുള്ള ജേഴ്‌സിയാണ് ഗണ്ണേഴ്‌സ് ഉപയോഗിക്കുന്നത്. 2017-18 സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി ഒമ്പത് മത്സരങ്ങളാണ് അവര്‍ നീലയണിഞ്ഞ് കളിച്ചത്. ഇതില്‍ വിജയിച്ചത് ഒരു മത്സരത്തില്‍ മാത്രമാണ്. തോറ്റതാകട്ടെ ഏഴ് മത്സരത്തിലും. ഒന്നില്‍ സമനില കൊണ്ട് രക്ഷപ്പെട്ടു.

നീലയണിഞ്ഞപ്പോഴുള്ള തോല്‍വികളെല്ലാം തന്നെ കനത്തതായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ലിവര്‍പൂളിനോട് അവരുടെ മൈതാനത്ത് തോറ്റത് എതിരില്ലാത്ത നാല് ഗോളിന്. ദുര്‍ബലരായ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്. സ്വന്‍സി സിറ്റിയോട് തോറ്റത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. ആകെ ജയിച്ചത് ദുര്‍ബല ടീമായ ബെയ്റ്റിനോട്.

ഏറ്റവുമൊടുവില്‍ യൂറോപ്പ ലീഗില്‍ സ്വീഡിഷ് ക്ലബ് ഓസ്റ്റര്‍സണ്ട്‌സിനെതിരേയും ആഴ്‌സനല്‍ സ്വന്തം മൈതാനത്ത് തോറ്റു. ഇംഗ്ലണ്ടില്‍ കളിക്കാനെത്തിയ സ്വീഡിഷ് ക്ലബിന്റെ ജേഴ്‌സിയുമായി സാമ്യം ഉള്ളതിനാല്‍ എവേ മത്സരങ്ങള്‍ക്കുള്ള നീല ജേഴ്‌സിയിട്ടാണ് സ്വന്തം മൈതാനത്ത് ആഴ്‌സനല്‍ കളിച്ചത്.