SHARE

ലോകഫുട്ബോളിലെ ഇതിഹാസ പരിശീലകരിലൊരാളാണ് ആഴ്സെൻ വെം​ഗർ. 22 വർഷം ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിനെ കളിപഠിപ്പിച്ച ശേഷം കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് വെം​ഗർ എമിറൈറ്റ്സ് വിട്ടത്. തുടർന്നിതുവരെ ചുമതലകളൊന്നുമേൽക്കാതെ നിന്ന വെം​ഗർ അടുത്ത വർഷം ആരംഭത്തിൽ തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്തും.

ജനുവരി ഒന്നിന് തന്നെ തിരിച്ചുവരവുണ്ടായേക്കുമെന്ന് വെം​ഗർ തന്നെയാണ് പറഞ്ഞത്. എന്നാൽ ഏതെങ്കിലും ക്ലബിന്റെയാണോ ദേശീയ ടീമിന്റെയാണോ ചുമതലയേറ്റെടുക്കുന്നതെന്ന് വെം​ഗർ വ്യക്തമാക്കിയില്ല. അതേസമയം തിരിച്ചുവരവ് ജപ്പാനിലാകാൻ സാധ്യതയുണ്ടെന്നും ഫ്രഞ്ചുകാരനായ വെം​ഗർ കൂട്ടിച്ചേർത്തു.

ആഴ്സനൽ വിട്ടശേഷം വെം​ഗർ മറ്റ് പരിശീലകചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. അടുത്തിടെ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനം വെം​ഗർ ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഴ്സനലിന് മൂന്ന് പ്രീമിയർ ലീ​ഗ് കിരീടം സമ്മാനിച്ച പരിശീലകനാണ് വെം​ഗർ.ഒരിക്കൽ ടീമിനെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലേക്കും എത്തിച്ചിരുന്നു