SHARE

പ്രളയം ബാധിച്ച കേരള ജനതയ്ക്ക് പ്രത്യേക സന്ദേശവുമായി പ്രശസ്ത ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനൽ. പ്രളയ ദുരിതം ഏറ്റുവാങ്ങിയ കേരളത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നെന്നും, ആളുകളോട് ധൈര്യമായിരിക്കാനും, ആഴ്സനൽ ക്ലബ്ബ് പുറത്തിറക്കിയ വീഡിയോയിൽ അവർ പറയുന്നു. കേരളത്തിലെ ആഴ്സനൽ ആരാധകർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും അവ തുടരണമെന്നും വീഡിയോയിൽ അവർ ആവശ്യപ്പെട്ടു.

പ്രളയക്കെടുതി ബാധിച്ച കേരളത്തിന് പിന്തുണയറിച്ച് നേരത്തെയും പല ടീമുകളും രംഗത്ത് വന്നിരുന്നു. കേരളത്തെ സഹായിക്കുന്നതിന് വേണ്ടി ആദ്യം മുന്നോട്ട് വന്ന ഇറ്റാലിയൻ ക്ലബ്ബ് എ എസ് റോമ, തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിലെ അഞ്ചോളം ജേഴ്സികൾ ലേലം ചെയ്യുമെന്നും, അത് വഴി ലഭിക്കുന്ന പണം ദുരിതബാധിതരെ സഹായിക്കാൻ ഉപയോഗിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.