SHARE

മിറാലം പ്യാനിച്ചിന് പകരമായി ഇറ്റാലിയൻ ക്ലബ് യുവന്റസിന് ബാഴ്സലോണ കൈമാറുന്ന യുവതാരം ആർതർ മെലോ കട്ടക്കലിപ്പിൽ. വൈദ്യപരിശോധനയ്ക്കായി ഇറ്റലിയിലേക്ക് പോയ ആർതർ, ശേഷിക്കുന്ന മത്സരങ്ങളിൽ ബാഴ്സലോണയ്ക്കായി കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇതിനകം തന്നെ ഫുട്ബോൾ ലോകത്ത് വലിയ വിമർശനത്തിന് വഴിവച്ചിട്ടുണ്ട് ആർതർ-പ്യാനിച്ച് മാറ്റക്കച്ചവടം. ടീമിനുള്ളിൽ തന്നെ എതിർപ്പുയർന്നെങ്കിലും ഇതുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു ബാഴ്സ തീരുമാനം. എന്നാൽ ഇതിനിടെ ബാഴ്സ പരിശീലകൻ ക്വിക്കെ സെറ്റിയെൻ നടത്തിയ ചില പരാമർശങ്ങളാണ് ആർതറിനെ അസ്വസ്ഥാനാക്കിയത്. വളരെ പ്രതീക്ഷയോടെ കൊണ്ടുവന്നിട്ട് കാര്യമായ ​ഫലം ലഭിക്കാത്ത ആദ്യത്തെ താരമല്ല ആർതറെന്നാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുമ്പായി സെറ്റിയെൻ പറഞ്ഞത്. ഇതിനെതിരെ ആർതറിന്റെ അമ്മ തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

-Advertisement-

സെറ്റിയെന്റെ ഈ പരാമാർശത്തോടെ ഇനി ബാഴ്സയിലേക്ക് ഇല്ലെന്ന് ആർതർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. താരം ഇറ്റലിയിൽ തന്നെ തുടരാനാണ് സാധ്യത. ബാഴ്സലോണയ്ക്ക് ലാ ലി​ഗയിലും ചാമ്പ്യൻസ് ലീ​ഗിലും മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. ഓ​ഗസ്റ്റിന് ശേഷം മാത്രമെ ആർതർ യുവന്റസിനൊപ്പം ചേരു.