SHARE

ഓസ്ട്രേലിയക്കെതിരെ ഇന്ന് കെന്നിംഗ്ടൺ ഓവലിൽ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ജേസൺ റോയും, ക്രെയിഗ് ഓവർടണും ടീമിൽ നിന്ന് പുറത്തായതാണ് ശ്രദ്ധേയം. ഇവർക്ക് പകരം സ്റ്റാർ ഓൾറൗണ്ടർ ക്രിസ് വോക്ക്സ്, സാം കറൻ എന്നിവരാണ് അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലെത്തിയത്.

നാലാം ടെസ്റ്റിൽ 53 റൺസ് നേടിയ റോയെയും, ക്രെയിഗ് ഓവർടണേയും ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ഇംഗ്ലണ്ട് മാനേജ്മെന്റിന്റെ തീരുമാനം ആരാധകർക്ക് അല്പം ഞെട്ടൽ സമ്മാനിക്കുന്നുണ്ട്. അതേ സമയം തോളിനേറ്റ പരിക്കിനെത്തുടർന്ന് അഞ്ചാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് കരുതിയിരുന്ന സ്റ്റാർ ഓൾ റൗണ്ടർ ബെൻസ്റ്റോക്ക്സ് പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിൽ താരം പന്തെറിയില്ല. നേരത്തെ ഓസ്ട്രേലിയയും മത്സരത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ട്രാവിസ് ഹെഡിന്‌‌പകരം, ഓൾ റൗണ്ടർ മിച്ചൽ മാർഷ് ടീമിലെത്തിയതായിരുന്നു ടീമിലെ‌ മാറ്റം.