SHARE

ആഷസ് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് അവസാനിച്ചു. 258 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. ഓപ്പണര്‍ റോറി ബേണ്‍സ്(53) ബെയര്‍സ്‌റ്റോ (52) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.

127 പന്തില്‍ നിന്നാണ് ബേണ്‍സ് 53 റണ്‍സ് എടുത്തത് ഇതില്‍ ഏഴു ഫോറുകളും ഉള്‍പ്പെടുന്നു. 95 പന്തില്‍ നിന്നാണ് ബാരിസ്റ്റോ 52 റണ്‍സെടുത്തത് ഇതിലും 7 ഫോറുകള്‍ ഉള്‍പ്പെടുന്നു. 138 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 258 റണ്‍സിലെത്തിയത്.

ഓസീസിനു വേണ്ടി പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, നാഥാന്‍ ലെയണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റകള്‍ വീതം വീഴ്ത്തി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലാണ്. മൂന്നു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് പുറത്തായത്.